ശിവശങ്കറും രവീന്ദ്രനും സര്‍ക്കാരിന്‍റെ  മാഫിയ മുഖം ; മുഖ്യമന്ത്രിക്കെതിരെ ഇനിയും പ്രതിഷേധങ്ങളുയരും : ഷാഫി പറമ്പില്‍

Jaihind News Bureau
Thursday, November 5, 2020

 

തിരുവനന്തപുരം: എം.ശിവശങ്കറും സി.എം രവീന്ദ്രനും സര്‍ക്കാരിന്‍റെ  മാഫിയ മുഖമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. സര്‍ക്കാരിന്‍റെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ശൃംഖലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധോലോക നായകന്റെ സംരക്ഷരായി പ്രവര്‍ത്തിച്ചിരുന്നവരാണ് ഇരുവരും. മുഖ്യമന്ത്രിയുടെ എല്ലാ കള്ളത്തരങ്ങള്‍ക്കും കവചമായിരുന്നു സി.എം രവീന്ദ്രന്‍. അന്വേഷണ ഏജന്‍സികളെ ഭയപ്പെടുത്താന്‍ മുഖ്യമന്ത്രി നേരിട്ട് നേതൃത്വം നല്‍കുകയാണെന്നും ഷാഫി പറമ്പില്‍ തിരുവനന്തപുരത്ത് പറഞ്ഞു.

പ്രതിഷേധങ്ങളെ നേരിടാതിരിക്കാന്‍ പിണറായി വിജയൻ മഹാരാജാവല്ല. ഇനിയും പ്രതിഷേധങ്ങളുയരും. ചില്ലുകൊട്ടാരത്തിലിരുന്ന് പ്രതിപക്ഷശബ്ദങ്ങളെ അവഗണിച്ച് ഏകാധിപതിയായി വാഴുകയാണ് മുഖ്യമന്ത്രി. ജനങ്ങളുടെ ചോദ്യത്തിന് അദ്ദേഹത്തിന് ഉത്തരമില്ല. അന്വേഷണം തന്നിലേക്കെത്തുന്ന ഭയംകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണ ഏജന്‍സികള്‍ക്കെതിരെ തിരിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.