യൂണിവേഴ്സിറ്റി കോളേജില്‍ കെ.എസ്.യു പ്രവർത്തകന് നേരെ വീണ്ടും എസ്.എഫ്.ഐ അതിക്രമം

Jaihind News Bureau
Thursday, November 28, 2019

യൂണിവേഴ്സിറ്റി കോളേജിലെ കെ.എസ്.യു പ്രവർത്തകന് നേരെ വീണ്ടും എസ്.എഫ്.ഐ അതിക്രമം. കെ എസ് യു യുണിറ്റ് ഭാരവാഹിയും, സജീവ കെ എസ് യു പ്രവർത്തകനുമായ നിതിൻ രാജിന് നേരെയാണ് അക്രമം ഉണ്ടായത്. രണ്ടാം വർഷ എം എ വിദ്യാർത്ഥിയായ നിതിനെ ഇന്നലെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വെച്ച് എസ് എഫ് ഐ പ്രവർത്തകർ ക്രൂരമായി മർദിക്കുകയായിരുന്നു.

യൂണിവേഴ്സിറ്റി കോളേജിൽ യുണിറ്റ് രൂപീകരിക്കാൻ മുൻപിൽ നിന്നതു കൊണ്ടും, കെ എസ് യു ക്കാരനായിട്ടും യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ താമസിക്കാൻ ധൈര്യം കാണിച്ചതുമാണ് എസ്.എഫ്.ഐക്കാരുടെ അക്രമത്തിന് പിന്നില്‍. എസ് എഫ് ഐ നേതാവായ മഹേഷിന്‍റെ നേതൃത്വത്തിലായിരുന്നു ക്രൂരമായ മർദ്ദനം.

പരിക്കേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.