യൂണിവേഴ്സിറ്റി കോളേജിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിലും എസ്.എഫ്.ഐ അക്രമം; കെ.എസ്.യു നേതാവിനെ പൂട്ടിയിട്ട് മർദിച്ചു

Jaihind News Bureau
Wednesday, December 4, 2019

എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കെ.എസ്.യു നേതാവിനെ എസ് എഫ് ഐ ക്കാർ പൂട്ടിയിട്ട് മർദിച്ചു. കെ എസ് യു പറവുർ ബ്ലോക്ക് പ്രസിഡന്‍റും മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമായ അജാസിന് നേരെയാണ് ക്രൂരമായ ആക്രമണം നടന്നത്. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ അജാസിനെ എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 9 മണിയോടെ കെ എസ് യു പ്രവർത്തകനെ കാണാൻ കോളേജ് ഹോസ്റ്റലിലെത്തിയ അജാസിന് നേരെയാണ് എസ് എഫ് ഐ നേതാക്കളുടെ നേതൃത്വത്തിൽ ക്രൂരമായി ആക്രമിച്ചത്. ഹോസ്റ്റലിൽ നിന്നും മദ്യപിക്കുകയായിരുന്ന എസ് എഫ് ഐ ക്കാർ ഒരു കാരണവുമില്ലാതെ മർദ്ദിക്കുകയായിരുന്നു, ഹോസ്റ്റലിൽ നിന്ന് രക്ഷപ്പെട്ടോടിയ അജാസിനെ പിന്തുടർന്ന അക്രമി സംഘം എം ജി റോഡിൽ വച്ചും മർദ്ദിച്ചു. തുർന്ന് ലോ കോളേജ് ഹോസ്റ്റലിലേക്ക് കൊണ്ടുപോയി എസ് എഫ് ഐ ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ മുറിയിൽ പൂട്ടിയിട്ട് രാവിലെ വരെ മർദ്ദനം തുടരുകയായിരുന്നുവെന്നും മർദ്ദനമേറ്റ കെ എസ് യു പറവൂർ ബ്ലോക്ക് പ്രസിഡന്‍റും മഹാരാജാസ് കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയുമായ അജാസ് പറഞ്ഞു

കെ എസ് യു പ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് പോലീസ് ഹോസ്റ്റലിൽ എത്തിയെങ്കിലും എസ് എഫ് ഐ ഭീഷണിയിൽ പരാതിയിലെന്ന് പോലീസിനോട് പരാതിയില്ലെന്ന് പറയേണ്ട സാഹചര്യമുണ്ടായെന്നും അജാസ് പറഞ്ഞു. ഇന്നലെ രാവിലെ ഹോസ്റ്റലിൽ നിന്നും രക്ഷപ്പെട അജാസ് ഇപ്പോൾ എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ആർഷോം, ജിതിൻ, നിഖിൽ മധു, അർജുൻ എന്നിവർക്കെതിരെ സെൻട്രൽ പോലീസ് കേസെടുത്തു.