കർണാടകയിലെ വിമത എംഎൽഎമാരുടെ ഹർജി ഇന്ന് പരിഗണിക്കില്ല

Jaihind News Bureau
Monday, July 22, 2019

Supreme-Court

കർണാടകയിലെ വിമത എംഎൽഎമാരുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കില്ല. സ്പീക്കർക്ക് ഒരു നിർദേശവും നൽകാനാവില്ലെന്നും കോടതി ആവർത്തിച്ചു. അതേസമയം നാളെ 11 മണിക്ക് നിയമസഭയിൽ ഹാജരാകാൻ എംഎൽഎമാർക്ക് സ്പീക്കർ അന്ത്യ ശാസനം നൽകി. വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ചത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി സ്പീക്കറെ കണ്ടു.