ശബരിമലയില്‍ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി

webdesk
Saturday, December 1, 2018

Sabarimala-Pilgrims-3

ശബരിമലയില്‍ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ നീട്ടി  ജില്ലാ ഭരണകൂടം ഉത്തരവിട്ടു. നാല് ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. ഡിസംബര്‍ നാല് അര്‍ധരാത്രി വരെ നിരോധനാജ്ഞ തുടരും.

നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. പോലീസിന്‍റെയും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്‍റെയും റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

അതേ സമയം  ശബരിമല തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് യാതൊരു നിയന്ത്രണങ്ങളുമില്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. അക്രമസാധ്യത നിലനില്‍ക്കുന്നതിനാലും തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പിക്കുന്നതിനുമാണ് നിരോധനാജ്ഞയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.