‘അർജുനായുള്ള തിരച്ചിൽ തുടരും’; തൃശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിക്കും, തീരുമാനം സംയുക്ത യോഗത്തിനൊടുവില്‍

 

അങ്കോല: മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ നിർത്തില്ലെന്ന് കർവാർ എംഎൽഎ. കേരള- കർണാടക മന്ത്രിമാർ ഫോണിൽ സംസാരിച്ചു. ചെളിയും മണ്ണും നീക്കാൻ തൃശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിക്കുമെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എംഎൽഎ. രക്ഷാപ്രവർത്തനത്തിലെ തുടർനടപടികൾ യോഗം ചർച്ച ചെയ്തു.

കേരളത്തില്‍ നിന്ന് യന്ത്രം എത്തിച്ച് അത് പുഴയിലിറക്കാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും തിരച്ചില്‍ വീണ്ടും ആരംഭിക്കുക. കാലാവസ്ഥ പൂര്‍ണ്ണമായി മാറി, തെളിഞ്ഞുനിന്നാല്‍ മാത്രമേ തിരച്ചില്‍ നടത്താന്‍ സാധിക്കൂ എന്നാണ് കാര്‍വാര്‍ എംഎല്‍എയുടെ വിശദീകരണം. എന്നാല്‍ 21ാം തീയതി വരെ ഇവിടെ മഴ പ്രവചനമുണ്ട്. ഇതുവരെയുള്ള 13 ദിവസങ്ങളില്‍ സാധ്യമായതെല്ലാം ചെയ്തു എന്നാണ് എംഎല്‍എ പറയുന്നത്.

Comments (0)
Add Comment