ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ സുപ്രീം കോടതി

Jaihind Webdesk
Monday, September 24, 2018

ആൾക്കൂട്ട ആക്രമണം നടത്തുന്നവർ നിയമപരമായ പ്രത്യാഘാതം അനുഭവിച്ചറിയണമെന്ന് സുപ്രീം കോടതി. നിയമം കയ്യിലെടുത്താൽ നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന് അവർ തിരിച്ചറിയണമെന്ന് കോടതി പറഞ്ഞു.

ആൾക്കൂട്ട ആക്രമണങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകിയതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാന്‍ സംസ്ഥാനങ്ങൾക്ക് കോടതി നിർദേശം നല്‍കി.

ആൾക്കൂട്ട ആക്രമണങ്ങൾ തടയാനുള്ള വിധി നടപ്പാക്കി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും സുപ്രീം കോടതി നിര്‍ദേശം നല്‍കി.