ശരത് ലാലിന്‍റെയും കൃപേഷിന്‍റേയും ഓര്‍മ്മയില്‍ വിങ്ങി കല്ല്യാട്; ബലിതർപ്പണ ചടങ്ങുകൾ തൃക്കന്നാട് കടപ്പുറത്ത്

webdesk
Saturday, March 30, 2019

കല്ല്യാട്ടെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിന്‍റെയും കൃപേഷിന്‍റേയും 41-മത്തെ ചരമദിനത്തോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ തൃക്കന്നാട് കടപ്പുറത്ത് നടന്നു.

സി പി എമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിന്‍റെ ഒടുവിലത്തെ രക്തസാക്ഷികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശരത് ലാലിന്‍റെയും കൃപേഷിന്‍റേയും 41-മത്തെ ചരമദിനത്തോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ, ഉദുമ തൃക്കന്നാട് കടപ്പുറത്ത് നടന്നു. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് ശേഷം രാവിലെ 8.15 ആരംഭിച്ച ബലിതർപ്പണം അര മണിക്കൂർ നീണ്ടു.

ശരത്ത് ലാലിന്‍റെയും കൃപേഷിന്‍റേയും ഏറ്റവും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങുകളിൽ യു ഡി എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതിക സുഭാഷ്, ഡി സി സി പ്രസിഡന്‍റ് ഹക്കിം കുന്നിൽ അടക്കമുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.