ചിത്രകാരന്‍ സജിത്ത് റമഡിയുടെ ചിത്രപ്രദര്‍ശനം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ആരംഭിച്ചു. പ്രശസ്ത ചിത്രകാരന്‍ ബി.ഡി. ദത്തന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കാരയ്ക്കാമണ്ഡപം വിജയകുമാര്‍ അധ്യക്ഷനായിരുന്നു. കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി എ. സതീഷ് ആശംസകള്‍ നേര്‍ന്നു. ചിത്രകാരന്‍ ഷെഫീക്ക് നന്ദി പ്രകാശിപ്പിച്ചു. റിയലിസം, അബ്സ്ട്രാക്ട് തുടങ്ങിയ ശൈലികളിലുള്ള എണ്ണച്ചായം, അക്രിലിക്, വാട്ടര്‍ കളര്‍ എന്നിവയില്‍ തീര്‍ത്ത 75-ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ഈ ചിത്രപ്രദര്‍ശനം ഓഗസ്റ്റ് എട്ടാം തീയതി വരെ വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ ഉണ്ടായിരിക്കും.