ശബരിമല വാവർ നടയിൽ തിരക്കൊഴിഞ്ഞ മണ്ഡലക്കാലം

Jaihind Webdesk
Wednesday, November 28, 2018

Sabarimala-Vavaru-nada

ശബരിമലയുടെ മതസൗഹാർദത്തിന്‍റെ പ്രതീകമാണ് വാവർ നട, എന്നാൽ പോലീസ് നിയന്ത്രണങ്ങളെത്തുടർന്ന് വാവർ നടയിൽ തിരക്കൊഴിഞ്ഞ മണ്ഡലക്കാലമാണ്. 144 പ്രഖ്യാപിച്ചതിനെ തുടർന്ന് വാവരുനടയുടെ ചുറ്റും കമ്പിവേലി നിർമ്മിച്ച്. വാവർ നടയിൽ ശരണം വിളിക്കുന്നതിന് പോലും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്.

ശത്രുപക്ഷത്തായിരുന്ന വാവരെ കൂടെ കൂട്ടി കൂട്ടുകാരനാക്കിയ അയ്യപ്പൻ തന്‍റെ അടുത്ത് തന്നെ വാവർ ക്ക് സ്ഥാനം നൽകി എന്നാണ് ഐതീഹ്യം. നാല്‍പത്തൊന്നു ദിവസം വൃതമെടുത്ത് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർ വാവരെ വണങ്ങണമെന്നാണ് പറയുന്നത്. എന്നാൽ വാവർ നടക്കു ചുറ്റും പോലീസ് ബാരിക്കേട് തീർത്ത് ഭക്തരെ തടസ്സപ്പെടുത്തിയതിനെ തുടർന്ന് തിരക്കൊഴിഞ്ഞ വാവർനടയാണ് കാണാൻ കഴിയുന്നത്.

ജാതി, മത, ശക്തികൾ വെല്ലുവിളിയുയർത്തുന്ന ഇക്കാലത്ത് മതേതരത്വത്തിന്‍റെ പ്രതീകമായ വാവർ നടയിൽ തടസ്സം സൃഷ്ടിച്ച് ആചാരലംഘനം നടത്തുന്നത് സർക്കാരും പോലീസുമാണ്. വിശ്വാസവും, ആചാരങ്ങളും സംരക്ഷിക്കേണ്ട ദേവസ്വം ബോർഡും സർക്കാരും തന്നെ അവയെ തകർക്കുന്നതിന് നേതൃത്വം നൽകുകയാണ്