ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കുറയുമെന്ന ആശങ്ക; കടമുറികളും വഴിപാട് ഇനങ്ങളും ലേലത്തിനെടുക്കാന്‍ ആളില്ല

ശബരിമലയിൽ ദേവസ്വം ബോർഡ് കടുത്ത പ്രതിസന്ധിയിൽ. കടമുറികളും വഴിപാട് ഇനങ്ങളും ലേലമെടുക്കാൻ ഇത്തവണയും ആളില്ല. വ്യാപാരികൾ പിന്നോട്ട് പോകുന്നത് തീർത്ഥാടകർ കുറയുമെന്ന ആശങ്കയെ തുടർന്ന്. ശബരിമലയിലെ കട മുറികളുടെയും വഴിപാട് ഇനങ്ങളുടെയും മൂന്നാംഘട്ട ലേലം കഴിഞ്ഞിട്ടും ഒന്നുപോലും എടുക്കാൻ ആളില്ലാത്ത അവസ്ഥയാണ്. നിലവിൽ ലേലം പൂർത്തിയായപ്പോൾ നിലക്കൽ പമ്പ എന്നിവിടങ്ങളിലെ കടമുറികൾ മാത്രമാണ് നാമമാത്രമായെങ്കിലും ലേലത്തിൽ പോയത്. അതുകൊണ്ടുതന്നെ കടുത്ത പ്രതിസന്ധിയിലാണ് ദേവസ്വം ബോർഡ്. കഴിഞ്ഞ തവണ ശബരിമലയിൽ സംഭവിച്ച പ്രശ്നങ്ങൾ തീർഥാടകരുടെ വരവിൽ കഴിഞ്ഞ തവണ ഗണ്യമായ കുറവുണ്ടായി. അതുകൊണ്ടു തന്നെ വലിയൊരു നഷ്ട്ടം തന്നെ വ്യാപാരികർക്ക് ഉണ്ടായി.

വ്യാപാരികൾ മുന്നോട്ട് വന്നില്ലെങ്കിൽ സർക്കാർ സംവിധാനം ഉപയോഗിച്ച് നടത്തുമെന്നാണ് ദേവസ്വം മന്ത്രിയുടെ വാദം. എന്നാൽ ഇത് എത്രത്തോളം പ്രാവർത്തികമാകും എന്നാണ് കണ്ടറിയേണ്ടത്. ഇത് ഇത്തവണേയും ബാധിക്കുമോ എന്ന ആശങ്കയിലാണ് വ്യാപാരികൾ. ഈ കാര്യങ്ങൾ ദേവസ്വം മന്ത്രി പോലും സമ്മതിക്കുന്ന സാഹചര്യത്തിൽ സർക്കാർ ബദൽ സംവിധാനം ഒരുക്കുമെന്ന വാദമാണ് ദേവസ്വം മന്ത്രി ഉയർത്തുന്നത്.

Comments (0)
Add Comment