ദേവസ്വം ബോര്‍ഡില്‍ ഭിന്നത രൂക്ഷം

Sunday, October 7, 2018

ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ ഭിന്നത രൂക്ഷം. എന്തുവന്നാലും സുപ്രീം കോടതി വിധി നടപ്പാക്കുമെന്നായിരുന്നു ദേവസ്വം കമ്മീഷണര്‍ എന്‍ വാസു വ്യക്തമാക്കിയത്. എന്നാല്‍ ഇതിനെതിരെ ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ തന്നെ രംഗത്തെത്തിയതോടെ ദേവസ്വംബോര്‍ഡില്‍ ഭിന്നത രൂക്ഷമായിരിക്കുകയാണ്.

കമ്മീഷണര്‍ക്കെതിരെ പ്രസിഡന്‍റ് ദേവസ്വം മന്ത്രിക്ക് പരാതി നല്‍കി. വിധി നടപ്പാക്കുന്നത് സംബന്ധിച്ച് ബോര്‍ഡ് തീരുമാനം എടുത്തിട്ടില്ലെന്നും പത്മകുമാര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കമ്മീഷണറെ വിളിപ്പിച്ച് ചര്‍ച്ച നടത്തി. പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്നായിരുന്നു കമ്മീഷണര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നത്.

സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്‍റെ ആദ്യപടി എന്നോണമാണ് സന്നിധാനത്ത് വനിതാ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് കൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് സർക്കുലർ പുറത്തിറക്കിയിരുന്നു.  ഏതാണ്ട് 40 ഓളം വനിതാ ജീവനക്കാരെ ഉടൻ നിയമിക്കുന്നുവെന്ന്കാട്ടി ദേവസ്വം കമ്മീഷണറുടെ പുറത്തിറക്കിയ സർക്കുലറും പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന പരാമര്‍ശവുമാണിപ്പോള്‍ എതിര്‍പ്പിന് കാരണമായിരുക്കുന്നത്.

https://www.youtube.com/watch?v=BDcDnvO8d7A