ഫ്‌ളക്‌സ് നിരോധനം : സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

Jaihind Webdesk
Tuesday, November 13, 2018

Flex-High-Court

ഫ്ലക്‌സ് നിരോധനവുമായി ബന്ധപ്പെട്ട് സർക്കാറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സുപ്രീം കോടതി വിധികൾ നടപ്പാക്കാൻ തിടുക്കം കാണിക്കുന്നവർ ഹൈകോടതിയെ വിധിയെ മാനിക്കാൻ തയ്യാറാകുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി അനധികതമായി ഫ്ലക്‌സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ കേസെടുക്കാൻ സർക്കാർ തയ്യാറാകണമെന്നും കോടതി ആവശ്യപ്പെട്ടു. സ്വന്തം ചിത്രമുള്ള ബോർഡുകൾ അനധികൃതമായി സ്ഥാപിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.