കർണാടക വിഷയത്തിൽ ലോക്സഭ ഇന്നും പ്രക്ഷുബ്ധമായി. ഇത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് തുടർച്ചയായ രണ്ടാം ദിവസവും സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. ഇതേ തുടർന്ന് പ്രതിപക്ഷം ലോക്സഭയിൽ നിന്നും ഇറങ്ങിപ്പോയി.
അധീർ രഞ്ജൻ ചൗധരിയും കൊടിക്കുന്നിൽ സുരേഷുമാണ് കർണാടകവിഷയം ലോക്സഭയിൽ ഉന്നിച്ചത്. രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ കർണാടക സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ഇരുവരും ആരോപിച്ചു.
കർണ്ണാടക സർക്കാരിനെ നിരന്തരം അസ്ഥിരപ്പെടത്തുന്ന ബിജെപി നിലപാടിൽ പ്രതിഷേധിച്ച് ബംഗളൂരു വിധാന്‍ സൗദയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കോൺഗ്രസ് എംഎൽഎമാർ ധർണ്ണ നടത്തി. കോൺഗ്രസ് നിയമസ കക്ഷി യോഗത്തിന് ശേഷമായിരുന്ന ധർണ്ണ. സർക്കാരിനെ അസ്ഥിരപെടുത്താൻ ബിജെപി ശ്രമിക്കുയാണെന്നും ജനാധിപത്യ വിരുദ്ധമായ നടപടികളാണ് ബിജെപി സ്വീകരിക്കുന്നതന്നും നേതാക്കൾ കുറ്റപ്പെടുത്തി