തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി. 48 മണിക്കൂറിനുള്ളിലോ എത്തിയ ഉടനെയോ പരിശോധന നടത്തണം. കേരളത്തില്‍ എത്തിയശേഷം പരിശോധന നടത്തുന്നവര്‍ ഫലം വരുന്നതുവരെ ക്വാറന്‍റീനിലിരിക്കണം. വാക്‌സിനെടുത്തവര്‍ക്കും നിര്‍ദ്ദേശം ബാധകമാണ്.
അതിനിടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്കായി ജില്ലകള്‍ക്ക് 5 കോടി രൂപ വീതം അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടിൽ നിന്നാണ് തുക നൽകുക. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി.