വീണ്ടും വിവാദ വർഗീയ പ്രസ്താവനയുമായി ആർഎസ്എസ്

Jaihind News Bureau
Thursday, December 26, 2019

Mohan-Bhagawat-3

വീണ്ടും വിവാദ വർഗീയ പ്രസ്താവനയുമായി ആർഎസ്എസ്. ഇന്ത്യ പരമ്പരാഗതമായി ഹിന്ദുത്വവാദികളുടേതാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. രാജ്യത്തെ 130 കോടി ജനങ്ങളെയും ആർഎസ്എസ് കാണുന്നത് ഹിന്ദു സമൂഹമായാണ്. ഇന്ത്യ പരമ്പരാഗതമായിമായി ഹിന്ദുത്വവാദി രാജ്യമാണ്. ദേശീയ ബോധമുള്ളവരും രാജ്യത്തിന്‍റെ സംസ്‌കാരത്തോടും പാരമ്പര്യത്തോടും ബഹുമാനമുള്ളവരാണ് ഹിന്ദുക്കൾ.  മുഴുവൻ സമൂഹവും തങ്ങളുടേതാണ്. തെലങ്കാനയിൽ ആർഎസ്എസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.