മോഹൻ ഭഗവതിന്‍റെ അകമ്പടി വാഹനം ഇടിച്ച് ആറ് വയസായ കുട്ടി മരിച്ചു

Jaihind News Bureau
Thursday, September 12, 2019

ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിന്‍റെ അകമ്പടി വാഹനം ഇടിച്ച് ആറ് വയസായ കുട്ടി മരിച്ചു. രാജസ്ഥാനിലെ ആൽവാറിലാണ് അപകടം നടന്നത്. അപകടത്തിന് കാരണമായ വാഹനം ഇതുവരെ പോലീസ് പിടിച്ചെടുത്തിട്ടില്ല. പൊതുപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭഗവതിന്‍റെ പത്ത് അകമ്പടി കാറുകളിൽ ഒന്നാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. മുത്തച്ഛനോടൊപ്പം ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന സചിൻ എന്ന കുട്ടിയാണ് അപകടത്തിൽപെട്ട് മരിച്ചത്. സച്ചിന്‍റെ മുത്തച്ഛനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

teevandi enkile ennodu para