
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ആര്‍എസ്പി. മത്സരിക്കുന്ന അഞ്ച് സീറ്റുകളില്‍ നാലെണ്ണത്തിലെ സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ ചവറയില്‍ ജനവിധി തേടും. കുന്നത്തൂരില്‍ ഉല്ലാസ് കോവൂരും, ഇരവിപുരത്ത് വിഷ്ണു മോഹനും, ആറ്റിങ്ങലില്‍ സന്തോഷ് ഭദ്രനുമാണ് സ്ഥാനാര്‍ഥികള്‍.
അഞ്ചാമത്തെ സീറ്റിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. പയ്യന്നൂരിന് പകരമായി കാഞ്ഞങ്ങാട് സീറ്റ് വേണമെന്നാണ് ആര്‍എസ്പി നേതൃത്വത്തിന്റെ ആവശ്യം. കാഞ്ഞങ്ങാട് സീറ്റ് ലഭിച്ചില്ലെങ്കില്‍ പയ്യന്നൂരില്‍ തന്നെ പാര്‍ട്ടി മത്സരിക്കും. പയ്യന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് ലഭിച്ചാല്‍, സിപിഎം വിട്ട് പുറത്തുവന്ന മുന്‍ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ധാരണയായിരിക്കുന്നത്.
സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച വി. കുഞ്ഞികൃഷ്ണന്‍, ഈ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടി നേതൃത്വവുമായി ഇടഞ്ഞ അദ്ദേഹത്തിന്റെ പുസ്തക പ്രകാശനത്തിന് പിന്നാലെ ആര്‍എസ്പി നേതൃത്വം അദ്ദേഹവുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. പയ്യന്നൂരിലെ സിപിഎം സ്ഥാനാര്‍ഥിയായി ടി. ഐ. മധുസൂദനന്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് കുഞ്ഞികൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.