ശബരിമലയിൽ നിയന്ത്രണങ്ങൾ ഇല്ല എന്നും അയ്യപ്പഭക്തരെ സ്വാഗതം ചെയ്തും വിവിധ സംസ്ഥാനങ്ങളിലുൾപ്പെടെ പരസ്യം ചെയ്തിട്ടു പോലും ഭക്തരുടെ എണ്ണത്തിലും ദേവസ്വം ബോർഡിന്റെ വരുമാനത്തിലും വൻ കുറവാണുള്ളത്. അനാവശ്യമായി ഏർപ്പെടുത്തിയ നിരോധനാജ്ഞയും പോലീസ് നിയന്ത്രണങ്ങളുമാണ് ഭക്തരെ ശബരിമലയിൽ നിന്നും അകറ്റി നിർത്തുന്നത്.
സന്നിധാനത്തെ നിരോധനാജ്ഞയും പോലീസ് നിയന്ത്രണങ്ങളും മൂലം ഭർശനത്തിനെത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. നടവരവും വലിയ തോതിൽ കുറഞ്ഞു. അയ്യപ്പഭക്തരെ സ്വാഗതം ചൈയ്ത് സർക്കാരും ദേവസ്വം ബോർഡും പരസ്യം നൽകുമ്പോഴും ഭക്തരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള നിയന്ത്രണങൾ മാറ്റുന്നതിനോ നിരോധനാജ്ഞ പിൻവലിക്കുന്നതിനോ ഇതുവരെ തയ്യാറായിട്ടില്ല എന്നത് സംശയകരമാണ്.
വാവരുനടയുടെ ചുറ്റും കമ്പിവേലി നിർമ്മിച്ച്, വാവർ നടയിൽ ശരണം വിളിക്കുന്നതിന് പോലും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്. നാല്പത്തൊന്നു ദിവസം വൃതമെടുത്ത് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർ വാവരെ വണങ്ങണമെന്നാണ് പറയുന്നത്.
സർക്കാരിനും ദേവസ്വം ബോർഡിനും വരുമാനത്തിൽ മാത്രമാണ് കണ്ണ്. അതേ സമയം ശബരിമലയുടെ വരുമാനത്തിൽ കോടികളുടെ കുറവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ 15 ദിവസത്തെ ആകെ വരുമാനം 19 കോടി മാത്രമായി കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ വർഷം ഇതേ സമയം 50 കോടി കവിഞ്ഞിരുന്നു. അപ്പം അരവണ വില്പനയിലും കാണിക്കവരുമാനവും മൂന്നിലൊന്നായി കുറഞ്ഞു. വിശ്വാസവും, ആചാരങ്ങളും സംരക്ഷിക്കേണ്ട ദേവസ്വം ബോർഡും സർക്കാരും തന്നെ അവയെ തകർക്കുന്നതിന് നേതൃത്വം നൽകുകയാണ്.
https://youtu.be/8jJ8JOeKgJc