കോണ്‍ഗ്രസ് ബൂത്ത്തല പുനഃസംഘടനയ്ക്ക് തുടക്കമായി

Jaihind Webdesk
Wednesday, October 24, 2018

വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോഴിക്കോട് ജില്ലയിൽ ബൂത്ത്‌ പുനഃസംഘടനയ്ക്ക് തുടക്കമായി. എന്‍റെ ബൂത്ത്‌ എന്‍റെ അഭിമാനം പരിപാടിയുടെ ഭാഗമായി വടകര അഴിയൂർ പഞ്ചായത്തിലെ പതിനെട്ടാം ബൂത്തിന്‍റെ പുനഃസംഘടന കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു.

വരാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി
പാർട്ടിയെയും അണികളെയും സജ്ജമാക്കുന്നതിനായി സംസ്ഥാനത്തെ 25,000 ബൂത്തുകൾ പുനഃസംഘടിപ്പിക്കും. ഇതിന്‍റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ അഴിയൂർ 18 ആം വാർഡ് പുനഃസംഘടനയാണ് കെ.പി.സി.സി പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ നടന്നത്. പുനഃസംഘടനയിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകും. 25,000ബൂത്തുകളിലെയും സ്ത്രീ പ്രതിനിധികൾക്ക് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ നേതൃത്വത്തിൽ ക്ലാസുകൾ നൽകും.

പുനഃസംഘടനയിൽ യുവാക്കളെയും കൂടുതലായി ഉൾപ്പെടുത്തും. 3 യുവാക്കളെയാവും പുനഃസംഘടനയിൽ ഉൾപ്പെടുത്തുക. ഇതിൽ പിന്നാക്ക വിഭാഗത്തിൽ പെട്ടവരെയും ദളിത് വിഭാഗക്കാരെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.