ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ : രമ്യ ഹരിദാസ് പരാതി നൽകി

Jaihind News Bureau
Friday, December 4, 2020

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പ്രചരണം നടത്തുന്നതിനെതിരെ രമ്യ ഹരിദാസ് എംപിയുടെ പരാതി. കൊല്ലങ്കോട് സർക്കിൾ ഇൻസ്‌പെക്ടർക്കാണ് പരാതി നൽകിയിട്ടുള്ളത്.

രമ്യ ഹരിദാസ് എംപിയുടെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കുകയും അതിലൂടെ എസ്ഡിപിഐ, ബിജെപി, സ്വതന്ത്ര സ്ഥാനാർഥികളെ വിജയിപ്പിക്കാൻ പോസ്റ്റ്‌ ഇട്ട വ്യക്തികൾക്കെതിരെ ഐടി ആക്ട് പ്രകാരം കേസ് എടുക്കണമെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.