മമതാ ബാനർജിക്ക് പരിപൂർണ പിന്തുണയെന്ന് രമേശ് ചെന്നിത്തല

Monday, February 4, 2019

RameshChennithala

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പരിപൂർണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മമതാ ബാനർജിയെ ദുർബലപ്പെടുത്താനുള്ള ബിജെപിയുടെ നീക്കത്തിന് സിപിഎം കൂട്ടുനിൽക്കുകയാണ്. ബിജെപി എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും കേരളത്തിലെ സിപിഎം പിന്തുണയ്ക്കുകയാണ്. ബിജെപി വീണ്ടും അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്നും കോടിയേരിയുടെ നിലപാട് അപലപനീയമാണെന്നും സിപിഎമ്മിന്‍റെ തീരുമാനം ആത്മഹത്യാപരമാണെന്നും ചെന്നിത്തല പറഞ്ഞു.