കാസര്‍ഗോഡ് ജില്ലയില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രതാ നിർദേശം

Jaihind Webdesk
Sunday, July 21, 2019

rain-kerala

കാസർഗോഡ് ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതല്‍ ജാഗ്രതയോടെ ജില്ലാ ഭരണകൂടം. മഴ ശക്തി പ്രാപിച്ചാൽ റെഡ് അലർട്ട് നീട്ടേണ്ടിവരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ കാസർഗോഡ് മധുർ പഞ്ചായത്തിലെ പട്‌ലയിൽ 33 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി . ബേവിഞ്ചയിൽ അഞ്ച് കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചിട്ടുണ്ട് . ജില്ലയിലെ അപകട സാധ്യതയുള്ള കരിങ്കൽ ക്വാറികൾ നിർത്തിവെക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി .

കോസ്റ്റൽ പോലീസിന്‍റെ 10 സംഘത്തെ ജില്ലയിലെ തീരദേശ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട് . അരയി പുഴയും മദുവാഹിനി പുഴയും കരകവിഞ്ഞൊഴുകുകയാണ്. അപകടങ്ങള്‍ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി.