പ്രളയ ദുരിതാശ്വാസം : നിര്‍ബന്ധിത പിരിവ് നടത്തരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind Webdesk
Wednesday, September 12, 2018

പ്രളയ ദുരിതാശ്വാസത്തിന്‍റെ പേരിൽ ഒരു മാസത്തെ ശമ്പളം നിർബന്ധമായി പിടച്ചുവാങ്ങരുത് എന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. സർക്കാർ ഗുണ്ടാ പിരവ് നടത്തുന്നത് അവസാനിപ്പിക്കണം. ജീവനക്കാരെ ഭീഷണിപ്പെടുത്തി ഒരു മാസത്തെ ശമ്പളം പിടിച്ചുവാങ്ങാനാണ് സർക്കാർ ശ്രമിക്കുന്നത്. ഭരണ കക്ഷി യൂണിയനുകൾ ജീവനക്കാർക്ക് നേരെ സ്ഥലം മാറ്റ ഭീഷണി ഉൾപ്പെടെയുള്ള പ്രതികാര നടപടികൾ എടുക്കമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു