വാളയാറില്‍ മരിച്ച പെൺകുട്ടികളുടെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് സന്ദർശിക്കും; വാളയാറിൽ പ്രതിഷേധ സംഗമം രാവിലെ 10 ന്

Jaihind News Bureau
Friday, November 8, 2019

വാളയാർ അട്ടപ്പള്ളത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ ഒൻപത് മണിയോടെ സന്ദർശിക്കും.  തുടർന്ന്  വാളയാറിലെ പെൺകുട്ടികളുടെ ദുരൂഹമരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ വാളയാറിൽ നടക്കുന്ന പ്രതിഷേധ സംഗമം രാവിലെ 10 മണിക്ക് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ് അദ്ധ്യക്ഷത വഹിക്കുന്ന പ്രതിഷേധ സംഗമത്തിൽ വി.കെ.ശ്രീകണ്ഠൻ എം.പി, മഹിളാ കോൺഗ്രസ് മുന്‍ അദ്ധ്യക്ഷ ബിന്ദു കൃഷ്ണ, എഐസിസി സെക്രട്ടറി അഡ്വ.ഫാത്തിമ റോസ്‌ന, കെ.പി.സി.സി. നിർവാഹക സമിതി അംഗം കെ.എ.തുളസി, എന്നിവർ പങ്കെടുക്കും.