മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം അപകടകരം : രമേശ് ചെന്നിത്തല

Jaihind Webdesk
Friday, November 30, 2018

Ramesh Chennithala

മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കം അപകടകരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കലുർ വ്യക്തമാക്കണം. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തോട് ഉള്ള വെല്ലുവിളിയാണ് ഉത്തരവെന്നും അദ്ദേഹം വ്യക്തമാക്കി.

സെക്രട്ടേറിയറ്റിനകത്തും പുറത്തും മറ്റ് പൊതുവേദികളിലും മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റു പ്രശസ്ത വ്യക്തികൾ എന്നിവരുമായി മാധ്യമപ്രവർത്തകർ ഇടപെടുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെയാണ് സർക്കാർ പുറത്തിറക്കിയത്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസാണ് ഉത്തരവിറക്കിയത്.

ഇത് പ്രകാരം പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്ന മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പ്രതികരണം നിർബന്ധപൂർവം എക്കുന്നതിന് വിലക്കുണ്ട്. വിശിഷ്ടവ്യക്തികൾ മാധ്യമങ്ങളുമായി സംവദിക്കണോയെന്ന കാര്യത്തിലും ചില വിലക്കുകളുണ്ട്. മുൻകൂട്ടി നിശ്ചയിച്ചാൽമാത്രമേ മാധ്യമങ്ങള്‍ക്ക് പ്രതികരണം ലഭ്യമാകൂ. അത് തന്നെയും പബ്ലിക് റിലേഷൻസ് വകുപ്പൊരുക്കുന്ന സ്ഥലങ്ങളിൽ മാത്രം.

പത്രസമ്മേളനം, പത്രക്കുറിപ്പ്, മാധ്യമ ഏകോപനം, മാധ്യമങ്ങളെ ക്ഷണിക്കൽ, മാധ്യമപ്രവേശനം, ഫോട്ടോ/വീഡിയോ സെഷനുകൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്. സർക്കാർ വകുപ്പുകളും മന്ത്രിമാരും പബ്ലിക് റിലേഷൻസ് വകുപ്പുമുഖേന മാത്രമേ മാധ്യമങ്ങളോട് സംവദിക്കാവൂ.