ശബരിമല അന്നദാന കരാര്‍ : ബോര്‍ഡിന്‍റെ നടപടിയെ അപലപിച്ച് രമേശ് ചെന്നിത്തല

ശബരിമലയില്‍ സംഘപരിവാര്‍ അനുകൂല സംഘടനക്ക്  അന്നദാനത്തിന്  കരാര്‍ നല്‍കാന്‍ തീരുമാനിച്ച ബോര്‍ഡിന്‍റെ നടപടിയെ രമേശ് ചെന്നിത്തല അപലപിച്ചു.

നിലക്കലും, പമ്പയിലും അന്നദാനത്തിന് സംഘപരിവാര്‍  അനുകൂല സംഘടനയായ അയ്യപ്പ സേവാസമാജത്തിന്  കരാര്‍ നല്‍കാന്‍ തിരുമാനിച്ച    ദേവസ്വം ബോര്‍ഡിന്‍റെ  നടപടിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു.  ബാംഗ്‌ളൂര്‍ ആസ്ഥാനമായ അയ്യപ്പ സേവാസമാജം  രൂപീകരിച്ചത് ബിജെപി യുടെ മുന്‍ സംസ്ഥാന പ്രസിഡന്റ്  കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അയ്യപ്പ സേവാസമാജം ശബരിമലയില്‍ സംഘപരിവാര്‍ നടത്തിയ അക്രമാസക്തമായ സമരങ്ങളില്‍ പങ്കെടുത്തിരുന്നു. ശബരിമലയില്‍ അക്രമവും അശാന്തിയും വാരി വിതറി  സമരപരമ്പരകളില്‍ പങ്കെടുത്ത ഒരു സംഘനടക്ക് തന്നെ അന്നദാനത്തിനുള  കരാര്‍ നല്‍കാന്‍ തിരുമാനിച്ചത്  ദേവസ്വം ബോര്‍ഡിന്‍റെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്.

സിപിഎമ്മും-ബിജെപിയും   ശബരിമല വിഷയത്തില്‍ നടത്തിയ ഒത്തുകളിയുടെ ഒടുവിലത്തെ ഉദാഹരണമാണ് സംഘപരിവര്‍ സംഘടനക്ക്  ശബരി മലയില്‍ അന്നദാനം നടത്താന്‍  കരാര്‍ നല്‍കിയതിലൂടെ പുറത്ത്  വന്നിരിക്കുന്നത്.  സംഘപരിവാറിന്റെ സ്വാധീനം ശബരിമലയില്‍ നിലനിര്‍ത്താനുള്ള സര്‍ക്കാരിന്റെയും ദേവസ്വം  ബോര്‍ഡിന്റെയും തന്ത്രമാണ് ഇതിന് പിന്നില്‍. 2016 ല്‍  അന്നദാനം നടത്താന്‍ അയ്യപ്പ സമാജം ഹൈക്കോടതിയില്‍ നിന്ന് അനുമതി നേടിയിരുന്നു. എന്നാല്‍ ഇത്തവണ യാതൊരു അനുമതിയുമില്ലാതെയാണ് ഇവര്‍ക്ക് അന്നദാനം നടത്താനുള്ള  കരാര്‍  ദേവസ്വം  ബോര്‍ഡ് നല്‍കിയതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.

AnnadanamRamesh ChennithalaSabarimala
Comments (0)
Add Comment