വനിതാ മതില്‍: സാമുദായിക ചേരിതിരിവിന് മുഖ്യമന്ത്രി ശ്രമിക്കുന്നു – രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, December 5, 2018

ഹിന്ദുപാര്‍ലമെന്റിന്റെ നേതാവായ സി.പി. സുഗതനെപ്പോലുള്ള ആളുകളെ വെച്ചുകൊണ്ട് ഒരു വനിതാ മതില്‍ പണിയുമെന്ന് പറയുമ്പോള്‍ കേരള സമൂഹത്തിന് അത് ദഹിക്കാത്ത കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  സാമുദായിക ചേരിതിരിവിനും അഭിപ്രായവ്യത്യാസങ്ങള്‍ക്കും വഴിതെളിയിക്കുന്ന തരത്തില്‍ മുഖ്യമന്ത്രിതന്നെ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്നത് എത്രമാത്രം ശരിയാണെന്ന് അദ്ദേഹം ആലോചിക്കണം. ഇനിയും വൈകിയിട്ടില്ല. അഥവാ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിപാടിയാണേല്‍ ഇത് അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പ്രളയംപോലുള്ള ദുരിതം നേരിട്ട കേരളത്തില്‍ മതിലല്ല വീടും റോഡും പാലങ്ങളുടെ പുനര്‍നിര്‍മ്മാണമാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ജാതി സമരം വി.എസിന്റെ ആഭിപ്രായത്തിന് മുഖ്യ മന്ത്രി മറുപടി പറയണം രമേശ് ചെന്നിത്തല.നവോത്ഥാനത്തിന്റെ പേരില്‍ ഹൈന്ദവ മതില്‍ തീര്‍ക്കുന്നു.ബി.ജെ.പി നേരിടണ്ടേത് ബി.ജെ.പി അജണ്ട സ്വീകരിച്ച് കൊണ്ടല്ല.ക്രിസ്ത്യന്‍ മുസ്‌ളിം മത വിഭാഗങ്ങളും നവോത്ഥാനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.വനിതാ മതില്‍ മതേതര മുല്യങ്ങളോട് ഉള്ള വെല്ലുവിളി.സാമുദായിക ചേരിതിരിവിന് മുഖ്യ മന്ത്രി ശ്രമിക്കുന്നു.മതില്‍ അല്ല ജനങ്ങള്‍ക്ക് വേണ്ടത് റോഡും വീടും പാലവുമാണ്.അചുതാനന്ദന്റെ പരാമര്‍ശം.. മുഖ്യമന്ത്രി വനിതാ മതില്‍ നിന്നും പിന്‍മാറണം