സമൂഹത്തിലെ എല്ലാ വിഭാഗക്കാരുടെയും ഒപ്പം എന്നും കോൺഗ്രസ് ഉണ്ടാകും

Jaihind Webdesk
Wednesday, January 9, 2019

Ramesh-Chennithala-Apsara-Reddy

തമിഴ്‌നാട്‌ നിന്നുള്ള അപ്സര റെഡ്ഡി എന്ന ട്രാൻസ്‌ വുമണെ മഹിളാ കോൺഗ്രസിന്റെ ദേശീയ സെക്രട്ടറിയായി നിയമിച്ചതോടെ കൃത്യമായ രാഷ്ട്രീയ നിലപാട് കൂടി ആണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഉയർത്തിപിടിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ട്രാൻസ്ജെണ്ടർ എന്നത് ചികിൽസിച്ചു ഭേദമാക്കേണ്ട അസുഖമാണെന്ന് വിശ്വസിക്കുന്ന ബിജെപി നേതാക്കന്മാർ അധികാരത്തിലുള്ള ഈ രാജ്യത്ത് അപ്സര റെഡ്ഢി ദേശീയ നേതാവാകുന്നത് വലിയൊരു വിപ്ലവം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗക്കാരുടെയും ഒപ്പം എന്നും കോൺഗ്രസ് ഉണ്ടാകും എന്ന വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുന്ന തീരുമാനമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഇതില്‍ അദ്ദേഹത്തെ  അഭിനന്ദിക്കുന്നതായും  രമേശ് ചെന്നിത്തല പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം :

തമിഴ്‌നാട്‌ നിന്നുള്ള അപ്സര റെഡ്ഡി എന്ന ട്രാൻസ്‌ വുമണെ മഹിളാ കോൺഗ്രസിന്റെ ദേശീയ സെക്രട്ടറിയായി നിയമിച്ചതോടെ കൃത്യമായ രാഷ്ട്രീയ നിലപാട് കൂടി ആണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഉയർത്തിപിടിച്ചിരിക്കുന്നത്. ട്രാൻസ്ജെണ്ടർ എന്നത് ചികിൽസിച്ചു ഭേദമാക്കേണ്ട അസുഖമാണെന്ന് വിശ്വസിക്കുന്ന ബിജെപി നേതാക്കന്മാർ അധികാരത്തിലുള്ള ഈ രാജ്യത്ത് അപ്സര റെഡ്ഢി ദേശീയ നേതാവാകുന്നത് വലിയൊരു വിപ്ലവം തന്നെയാണ്.

സമൂഹത്തിലെ എല്ലാവിഭാഗക്കാരുടെയും ഒപ്പം എന്നും കോൺഗ്രസ് ഉണ്ടാകും എന്ന വിശ്വാസത്തെ ഊട്ടി ഉറപ്പിക്കുന്ന തീരുമാനമാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായത്. അഭിനന്ദനം
#MahilaCongress
#ApsaraReddy