ജയിക്കില്ലല്ലോ; ബിജെപിക്ക് എപ്പോ ഇലക്ഷന്‍ നടത്തിയാലും കുഴപ്പമില്ല; പരിഹസിച്ച് രമേശ് ചെന്നിത്തല

Jaihind News Bureau
Friday, September 11, 2020

 

തിരുവനന്തപുരം:  തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടേണ്ടതില്ലെന്ന ബിജെപി നിലപാടിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപിക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഇപ്പോൾ തന്നെ നടത്തണം, ജയിക്കത്തില്ലല്ലോ? പിന്നെ അവർക്ക് ഇപ്പോൾ നടത്തിയാലും കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ്  പറഞ്ഞു. അസംബ്ലി തെരഞ്ഞെടുപ്പായാലും പഞ്ചായത്ത് തെരഞ്ഞെടുപ്പായാലും ബിജെപിക്ക് അതിനെക്കുറിച്ച് ഒരു ചിന്തയുമില്ല. ജയിക്കില്ലെന്നറിയാം. ആളുകൾ വോട്ടെടുപ്പിന് വരണമെന്നോ ജയിക്കണമെന്നോ അവർക്ക് ചിന്തയില്ല. ഏതൊരുകാലത്തും തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ച ചരിത്രമാണ് യുഡിഎഫിനുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.