ഡിവൈഎസ്പി ഹരികുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, November 6, 2018

യുവാവിനെ വണ്ടിക്ക് മുന്നിലേക്ക് യുവാവിനെ തള്ളിയിട്ട് കൊന്ന നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതിക്രൂരമായ നടപടിയാണ് ഡി വൈ എസ് പിയുടെ ഭാഗത്ത് നിന്നുണ്ടായത്.

ഡി വൈ എസ് പിയെ കേസിൽ നിന്ന് രക്ഷപെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. കൊലക്കുറ്റത്തിന് കേസെടുത്തെങ്കിലും ഇതുവരെ ഡി വൈ എസ് പിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. അറസ്റ്റ് വൈകിപ്പിച്ച് തെളിവുകൾ നശിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

 

Read More : നെയ്യാറ്റിൻകര DySPക്കെതിരെ കൊലക്കുറ്റത്തിന് കേസ്; ചുമതലകളില്‍ നിന്നും മാറ്റി[yop_poll id=2]