ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പിന്‍വലിക്കണം : രമേശ് ചെന്നിത്തല

Jaihind Webdesk
Friday, May 31, 2019

ramesh chennithala

തിരുവനന്തപുരം : ഖാദർ കമ്മീഷന്‍ റിപ്പോർട്ട് പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോർട്ട് നടപ്പിലായാൽ അത് വിദ്യാർത്ഥികളുടെ ഭാവിയെ തന്നെ ബാധിക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ട് പിൻവലിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

അതേസമയം ഖാദർ കമ്മിഷൻ റിപ്പോർട്ടിൽ പ്രതിഷേധിച്ച് ജില്ലാ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടന അറിയിച്ചു. ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ ധൃതി കാണിക്കുന്ന വിദ്യാഭ്യാസ മന്ത്രിക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ചില സംഘടനാ ശക്തികൾ ആണെന്നും അധ്യാപക സംഘടന പറഞ്ഞു. നിയമസഭയിലേക്ക് അധ്യാപകരുടെ മാർച്ച്‌ സംഘടിപ്പിക്കുമെന്നും ഖാദർ കമ്മീഷൻ റിപ്പോർട്ടിനെ നിയമപരമായി നേരിടുമെന്നും സംഘടനാ ഭാരവാഹികൾ വ്യക്തമാക്കി.