പയ്യന്നൂരിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും ഹിന്ദുസ്ഥാനും പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി പെട്രോളിയം സംഭരണി നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പാർലിമെന്റിൽ ശൂന്യവേളയിൽ അവിശ്യപ്പെട്ടു. സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതിക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.
പദ്ധതിക്കായി നീക്കി വെച്ചിട്ടുള്ള 85 ഏക്കർ സ്ഥലം കണ്ടൽ കാടുകൾ, നെൽവയലുകൾ, ജലാശയങ്ങൾ, നദികൾ, കായലുകൾ പാരിസ്ഥിതികമായി സവിശേഷതകളുള്ള പ്രദേശമാണെന്നും കൂടാതെ പ്രദേശ വാസികളുടെ ഉപജീവനമാർഗമായ കൃഷിയെയും മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കും എന്നും എം.പി. അഭിപ്രായപ്പെട്ടു. ഇന്ത്യൻ നേവൽ അക്കാദമിയിൽ നിന്ന് വെറും 2 കിലോമീറ്റർ മാത്രമാണ് നിർദ്ദിഷ്ട പെട്രോളിയം സംഭരണ ടെർമിനലിൽ നിന്നുള്ളതെന്നും, അന്താരാഷ്ട്ര തലത്തിൽ പെട്രോളിയം സംഭരണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെയൊരു പ്ലാന്റ് ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും എം.പി വ്യക്തമാക്കി.
ബി.പി.സി.എൽ ഓഹരികൾ കേന്ദ്ര ഗവണ്മെന്റ് വിറ്റഴിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പദ്ധതിക്കുള്ള സ്ഥലം വിട്ട് നൽകാൻ സംസ്ഥാന ഗവണ്മെന്റ് തതപര്യമില്ലെന്ന് അറിയിച്ചിരുന്നു, കൂടാതെ പെട്രോൾ ഉപഭോഗ കാറുകൾ 10 വർഷം കൊണ്ട് നിർത്തണമെന്ന് കേന്ദ്ര നയത്തിന്റെ അടിസ്ഥാനത്തിൽ പയ്യന്നൂരിലെ സംഭരണി ദോഷകരമായി മാത്രമേ ഭവിക്കുന്നുള്ളുവെന്നും. ജനങ്ങളുടെ താത്പര്യവും കണക്കിലെടുത്ത് പ്രസ്തുത പെട്രോളിയം സംഭണി തുടങ്ങാനുള്ള നടപടികൾ തടയണമെന്ന് എം.പി. അഭിപ്രായപ്പെട്ടു.