രാജ്ഭവന്‍ ധര്‍ണ്ണ ഒക്‌ടോബര്‍ 8 ന്

webdesk
Wednesday, October 3, 2018

ഒക്‌ടോബര്‍ 8ന് രാവിലെ 10 മണിക്ക് കോണ്‍ഗ്രസ് രാജ്ഭവനു മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. റഫേല്‍ ഇടപാടില്‍ ഉയര്‍ന്നു വന്നിരിക്കുന്ന അഴിമതി ആരോപണത്തിന്‍റെ അടിസ്ഥാനത്തില്‍ മോദി സര്‍ക്കാരിന് അധികാരത്തില്‍ തുടരുവാന്‍ അവകാശമില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടും അടിക്കടിയുള്ള പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിനെതിരേയുമാണ് ധര്‍ണ. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്‍റുമാര്‍, കെപിസിസി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കെപിസിസി അംഗങ്ങള്‍, ഡിസിസി ഭാരവാഹികള്‍, പോഷകസംഘടനാ ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും.[yop_poll id=2]