ഒക്ടോബര്‍ 8ന് രാവിലെ 10 മണിക്ക് കോണ്‍ഗ്രസ് രാജ്ഭവനു മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. റഫേല്‍ ഇടപാടില്‍ ഉയര്‍ന്നു വന്നിരിക്കുന്ന അഴിമതി ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മോദി സര്‍ക്കാരിന് അധികാരത്തില്‍ തുടരുവാന്‍ അവകാശമില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടും അടിക്കടിയുള്ള പെട്രോള്‍-ഡീസല്‍ വില വര്ദ്ധനവിനെതിരേയുമാണ് ധര്‍ണ. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിസിസി പ്രസിഡന്റുമാര്‍, കെപിസിസി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, കെപിസിസി അംഗങ്ങള്‍, ഡിസിസി ഭാരവാഹികള്‍, പോഷകസംഘടനാ ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും.