‘കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ നിലകൊള്ളുക’ : പ്രവര്‍ത്തകരോട് രാഹുല്‍ ഗാന്ധി

Wednesday, May 22, 2019

Rahul-Gandhi

പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സത്യത്തിന് വേണ്ടിയാണ് കോൺഗ്രസ് പ്രവർത്തിച്ചതെന്നും സത്യം ജയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ആരുടെയോ പദ്ധതിപ്രകാരമുള്ള വ്യാജ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിരാശരാകരുതെന്നും രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരോട് പറഞ്ഞു.

അടുത്ത 24 മണിക്കൂര്‍ വളരെ നിർണായകമാണെന്നും എല്ലാവരും അതീവ ജാഗ്രതയോടെ നിലകൊള്ളണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. നിങ്ങളുടെ കഠിനാധ്വാനം പാഴാവില്ലെന്നും പ്രവര്‍ത്തകര്‍ക്കായി രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.