റഫേലില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും രാഹുല്‍

അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കാൻ നരേന്ദ്രമോദി തിടുക്കം കാട്ടിയത് എന്തിനെന്ന ചോദ്യത്തിനും സെലക്ഷൻ കമ്മിറ്റിക്ക് മുൻപാകെ അലോക് വർമ്മക്ക് തന്‍റെ കേസ് അവതരിപ്പിക്കാൻ മോദി അവസരം നൽകാത്തതെന്ത് എന്ന ചോദ്യത്തിനും റാഫേൽ തന്നെയാണ് ഉത്തരമെന്ന് രാഹുൽ ഗാന്ധി. ട്വിറ്ററിലുടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

അതേസമയം, റാഫേൽ വിഷയത്തിൽ നിർമ്മല സീതാരാമനെ വിമർശിക്കവേ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സ്ത്രീത്വത്തെ അപമാനിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനും നേരത്തെ അദ്ദേഹം ട്വിറ്ററിലുടെ മറുപടി നൽകിയിരുന്നു. എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ടെന്നും സ്ത്രീകളെ ബഹുമാനിക്കുന്ന ഞങ്ങളുടെ സംസ്‌കാരം വീട്ടിൽ നിന്ന് തുടങ്ങുന്നതാണെന്നും രാഹുൽ പ്രതികരിച്ചു.

‘എല്ലാവരും ബഹുമാനമർഹിക്കുന്നുണ്ട് മോദിജി, സ്ത്രീകളെ ബഹുമാനിക്കുന്ന ഞങ്ങളുടെ സംസ്‌കാരം വീട്ടിൽ നിന്ന് തുടങ്ങുന്നതാണ്. താങ്കൾ വിറയൽ നിർത്തി വ്യക്തിത്വമുണ്ടെങ്കിൽ എന്റെ ചോദ്യത്തിന് ഉത്തരം പറയുകയാണ് വേണ്ടത്. റഫേലിന്റെ ഒറിജിനൽ കരാർ താങ്കൾ ഒഴിവാക്കിയപ്പോൾ പ്രതിരോധ മന്ത്രിയും വ്യോമസേനയും എതിർത്തിരുന്നു. ഉണ്ടോ ഇല്ലയോ എന്ന് മാത്രം താങ്കൾ പറഞ്ഞാൽ മതി’- എന്നാണ് ഇന്നലെ രാഹുൽ ഗാന്ധി ട്വീറ്റ് ചെയതത്.

Comments (0)
Add Comment