‘ക്ഷമയും കരുണയും ഞങ്ങള്‍ക്ക് പകർന്നുതന്നു, ഒപ്പമുണ്ടായിരുന്ന സമയം ഏറെ പ്രിയപ്പെട്ടത്’: രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, May 21, 2022

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തിസാക്ഷിത്വ ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഹൃദയസ്പർശിയായ അനുസ്മരണക്കുറിപ്പ് പങ്കുവച്ചത്. എന്‍റെ പിതാവ് ദീർഘവീക്ഷണമുള്ള നേതാവായിരുന്നു. അദ്ദേഹത്തിന്‍റെ നയങ്ങൾ ആധുനിക ഇന്ത്യയെ രൂപപ്പെടുത്താൻ സഹായിച്ചു. അദ്ദേഹം കരുണയും ദയയുമുള്ള മനുഷ്യനായിരുന്നു. ക്ഷമയും കരുണയും എനിക്കും പ്രിയങ്കയ്ക്കും പകർന്നുതന്ന പിതാവാണ് അദ്ദേഹം. ഞങ്ങൾ ഒരുമിച്ച് ചെലവഴിച്ച സമയം എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.