റഫേല്‍: മനോഹര്‍ പരിക്കരിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ ശരിയെന്ന് രാഹുല്‍ഗാന്ധി

Monday, January 28, 2019

ദില്ലി: റഫേല്‍ ഇടപാടിലെ അഴിമതിയുടെ രേഖകള്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കരിന്റെ കൈവശമുണ്ടെന്ന മന്ത്രി വിശ്വജിത് റാണയുടെ വെളിപ്പെടുത്തല്‍ ശരിയെന്നു രാഹുല്‍ ഗാന്ധി. വെളിപ്പെടുത്തല്‍ ടേപ്പ് പുറത്തു വന്ന് ഒരുമാസം ആയിട്ടും ഇതുവരെയും അന്വേഷണത്തിന് ഉത്തരവിടുകയോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. മന്ത്രിക്കു എതിരെ നടപടി എടുത്തില്ലെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട നിരവധി ഫയലുകള്‍ ഗോവ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രപ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കിന്റെ കിടപ്പുമുറിയുലുണ്ടെന്നാണ് ഗോവന്‍ മന്ത്രിയായ വിശ്വജിത് റാണെയുടെ ഓഡിയോ ടേപ്പിലെ ഉള്ളടക്കം. റഫേല്‍ രേഖകള്‍ കൈയ്യില്‍ ഉള്ളതിനാല്‍ പ്രധാനമന്ത്രിയെ സ്വാധീനിക്കാന്‍ പരിക്കറിന് സാധിക്കുന്നെന്നും ഇതിന്റെ ബലത്തിലാണ് പരിക്കര്‍ മുഖ്യമന്ത്രിയായി തുടരുന്നതെന്നും ഓഡിയോ ടേപ്പില്‍ വ്യക്തമായിരുന്നു.