ആവേശമായി രാഹുല്‍ ഗാന്ധി കണ്ണൂരില്‍; യു.ഡി.എഫ് നേതൃയോഗത്തില്‍ പങ്കെടുത്തു

Jaihind Webdesk
Wednesday, April 17, 2019

rahul gandhi

കണ്ണൂര്‍: പ്രവർത്തകർക്ക് ആവേശമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കണ്ണൂരിൽ. കണ്ണൂരിൽ നടന്ന യു.ഡി.എഫ് നേതൃയോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. കണ്ണൂർ, കാസർഗോഡ്, വടകര ലോക്സഭാ മണ്ഡലങ്ങളിലെ യു.ഡി.എഫ് നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

പ്രവർത്തകരിൽ ആവേശത്തിന്‍റെ അലയടികൾ തീർത്ത് കൊണ്ടാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കണ്ണൂരിലെത്തിയത്.തിരുവനന്തപുരത്ത് നിന്ന് മട്ടന്നൂർ വിമാനത്താവളത്തിൽ ഇറങ്ങിയ രാഹുൽ ഗാന്ധി റോഡ് മാർഗമാണ് കണ്ണൂരിലെത്തിയത്. കണ്ണൂരിലേക്കുളള റോഡിന്‍റെ ഇരുവശങ്ങളിലും ആവേശകരമായ വരവേൽപ്പാണ് പാർട്ടി പ്രവർത്തകർ കോൺഗ്രസ് അധ്യക്ഷന് നൽകിയത്.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, മുകുൾ വാസ്നിക്, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. രാവിലെ കണ്ണൂരിൽ നടന്ന യു.ഡി.എഫ് നേതൃയോഗത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. നേതൃയോഗത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം രാഹുൽ ഗാന്ധി വിലയിരുത്തി. കണ്ണൂർ, കാസർഗോഡ്, വടകര മണ്ഡലങ്ങളിലെ യു.ഡി.എഫ് നേതാക്കള്‍ യോഗത്തിൽ പങ്കെടുത്തു. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റുമാരും ഉൾപ്പെടെ 350 പേർ യോഗത്തിൽ പങ്കെടുത്തു. യു.ഡി.എഫ് നേതൃയോഗത്തിന് ശേഷം രാഹുൽ ഗാന്ധി വയനാട്ടിലേക്ക്  തിരിച്ചു.