സ്ത്രീ ശാക്തീകരണത്തിന് കോൺഗ്രസ് മുൻതൂക്കം നൽകുന്നു; തെരഞ്ഞെടുപ്പുകളിൽ കൂടുതൽ വനിതാ സ്ഥാനാർത്ഥികള്‍ ഉണ്ടാകണം : രാഹുല്‍ ഗാന്ധി

Jaihind Webdesk
Thursday, September 20, 2018

തെരഞ്ഞെടുപ്പുകളിൽ കൂടുതൽ വനിതാ സ്ഥാനാർത്ഥികളെ കാണാനാണ് ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്ത്രീ ശാക്തീകരണത്തിന് കോൺഗ്രസ് മുൻതൂക്കം നൽകുന്നുവെന്നും അവരില്ലാതെ രാജ്യത്തിന്റെ വളർച്ച അസംഭവ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ആദിവാസി മേഖലയായ ദുംഗാർപൂരിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു കോൺഗ്രസ് അദ്ധ്യക്ഷൻ.