‘ഇവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സംരക്ഷിക്കപ്പെടണം’ ; പിന്നാക്ക വിഭാഗത്തില്‍ നിന്നും ക്ലാറ്റ് യോഗ്യത നേടിയവർക്കൊപ്പം ഓണസദ്യ കഴിച്ച് രാഹുൽ ഗാന്ധി

മാനന്തവാടി: കോമൺ ലോ അഡ്മിഷൻ ടെസറ്റ് (ക്ലാറ്റ്) യോഗ്യത നേടിയ വിദ്യാർത്ഥികള്‍ക്കൊപ്പം ഓണസദ്യ കഴിച്ച് രാഹുൽ ഗാന്ധി. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന കാട്ടുനായ്ക്കന്‍ വിഭാഗത്തില്‍ നിന്നും ക്ലാറ്റ് യോഗ്യത നേടിയ മൃദുല എം, അയന ആർ.ജി, അഖിൽ എം.ആർ, രാഹുൽ.ആർ, അമ്മു എ, ശ്രീക്കുട്ടി.പി, മീനാക്ഷി ഗോപി , ദിവ്യ വിജയൻ, അനഘ, ആദിത്യ, രാധിക എന്നിവരോടൊപ്പമായിരുന്നു രാഹുലിന്‍റെ ഉച്ചഭക്ഷണം.

അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും എന്തുവിലകൊടുത്തും സംരക്ഷിക്കപ്പെടണമെന്നും രാജ്യത്തെ ഏറ്റവും ഉയർന്ന ജുഡീഷ്യൽ ഓഫീസുകളില്‍ പ്രവർത്തിക്കാനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വിദ്യാർത്ഥികളുടെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച ട്രൈബൽ ഡിപ്പാർട്മെന്‍റ്  പ്രൊജക്ട് ഡയറക്ടർ ചെറിയാൻ, ഐഡിഐഎ ട്രസ്റ്റ് കോഓഡിനേറ്റർമാർ അധ്യാപകർ, വളന്‍റിയർമാർ തുടങ്ങിയവരും പങ്കെടുത്തു.

Comments (0)
Add Comment