പ്രളയബാധിതർക്ക് ആശ്വാസ വുമായി രാഹുൽ ഗാന്ധി; ദുരിതാശ്വാസം എത്തിക്കുന്നതിന് പ്രഥമ പരിഗണന

വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ പ്രളയബാധിത മേഖലകളിലൂടെ സന്ദർശനം തുടരുന്ന രാഹുൽ ഗാന്ധി ഇന്ന് മലപ്പുറം ജില്ലയിലേക്ക് കടക്കും. മണ്ഡലത്തിലുൾപ്പെട്ട മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിലൂടെ നടത്തുന്ന സന്ദർശനം നാളേയും തുടരും.

പ്രളയബാധിത മേഖലയിലൂടെയുള്ള മൂന്നാം ദിവസത്തെ സന്ദർശനത്തിൻറ ഭാഗമായി രാഹുൽ ഗാന്ധി ഇന്ന് ഉച്ചക്ക് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും. ഉച്ചക്ക് മൂന്നരക്ക് ഏറനാട് മണ്ഡലത്തിലെ അരീക്കോട് പ്രളയബാധിതര രാഹുൽഗാന്ധി കാണും.  4.55ന് കൈവരികൾ തകർന്ന ഓടായിക്കൽ പാലം അദ്ദേഹം സന്ദർശിക്കും. തുടർന്ന് വണ്ടൂർ മണ്ഡലത്തിലെ മമ്പാട് ജനപ്രതിനിധികളുമായി ചർച്ച നടത്തും. എം.എൽ.എമാർ, ത്രിതല പഞ്ചായത്തംഗങ്ങൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

നാളെ രാവിലെ ഒമ്പതരക്ക് പ്രളയദുരന്തത്തിൽ രണ്ടു കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വഴിക്കടവ് അൻഷാജിനെയും കുടുംബത്തെയും സന്ദർശിക്കുന്ന രാഹുൽഗാന്ധി പാതാർ അങ്ങാടിയിലെത്തും.പത്തേമുക്കാലിനാണ് പ്രളയം തകർത്ത പാതാറിലേക്ക് രാഹുലെത്തുക. 11.50ന് ചുങ്കത്തറ കൈപിനിയിലെ സന്ദർശനത്തിന് ശേഷം 2.15ന് കരിപ്പൂരിൽ നിന്നും രാഹുൽഗാന്ധി ദില്ലിക്ക് മടങ്ങും.

rahul gandhiWayanad
Comments (0)
Add Comment