കാര്‍ത്ത്യായനി അമ്മയ്ക്ക് രാഹുല്‍ ഗാന്ധിയുടെ ആദരം

Thursday, November 1, 2018

96ആം വയസ്സില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അക്ഷരലക്ഷം പരീക്ഷയില്‍ 100 ല്‍ 98 മാര്‍ക്ക് വാങ്ങി താരമായി മാറിയ കാര്‍ത്ത്യായനി അമ്മയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആദരം.
ജീവതത്തില്‍ വിജയകരമായ മാറ്റം വരുത്താന്‍ ഒന്നും ഒരു തടസ്സമല്ലെന്ന് കാര്‍ത്ത്യായനി അമ്മ തന്‍റെ പ്രവര്‍ത്തിയിലൂടെ കാട്ടിത്തന്നെന്ന് രാഹുല്‍ ഗാന്ധി ഫെയ്സ്ബുക്കില്‍ കുറിച്ചു. കാര്‍ത്ത്യായനി അമ്മയുടെ മാതൃക എല്ലാവര്‍ക്കും ഒരു പാഠമാണെന്നും മറ്റുള്ളവര്‍ക്ക് പ്രചോദനമാകട്ടെയെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

കാര്‍ത്ത്യായനി അമ്മയുടെ വിജയത്തില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നും ആശംസകള്‍ നേര്‍ന്നുകൊണ്ട് രാഹുല്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.

100 ല്‍ 98 മാര്‍ക്ക്… താരമായി 96 വയസ്സുകാരി കാര്‍ത്ത്യായനി അമ്മ