പൗരത്വ ഭേദഗതി ബിൽ പാസ്സാക്കിയത് ഭരണഘടനയെ ആക്രമിക്കലെന്ന് രാഹുൽ ഗാന്ധി; കേന്ദ്രസർക്കാർ രാജ്യത്ത് വർഗീയതയും ഇടുങ്ങിയ ചിന്താഗതിയും കൊണ്ടുവരികയാണെന്ന് പ്രിയങ്കാ ഗാന്ധി

Jaihind News Bureau
Tuesday, December 10, 2019

പൗരത്വ ഭേദഗതി ബിൽ പാസ്സാക്കിയത് ഭരണഘടനയെ ആക്രമിക്കൽ ആണെന്ന് രാഹുൽ ഗാന്ധി എംപി. ബില്ലിനെ പിന്തുണക്കുന്നത് രാജ്യത്തിന്‍റെ അടിത്തറയെ തകർക്കലും ആക്രമിക്കലുമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ബിൽ ലോക്‌സഭയിൽ പാസ്സാക്കിയതോടെ കേന്ദ്രസർക്കാർ രാജ്യത്ത് വർഗീയതയും ഇടുങ്ങിയ ചിന്താഗതിയും കൊണ്ടുവരികയാണെന്ന് എഐസിസി ജനറൽ സെക3ട്ടറി പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചു. ബില്ലിനെതിരെ ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു ഇരുവരും.