കാർഷിക നിയമം : രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ച് പൊലീസ്

 

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്‍റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനത്തിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുമുണ്ട്. മൂന്ന് നേതാക്കള്‍ക്ക് മാത്രം രാഷ്ട്രപതി ഭവനിലേക്ക് പോകാന്‍ അനുമതി നല്‍കാമെന്നാണ് നിലപാട്.

ഇന്ന് രാവിലെ 10.30നാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനിരുന്നത്. വിജയ് ചൗക്കില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കായിരുന്നു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. രാഷ്ട്രപതിയെ കണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ട് കോടി ആളുകള്‍ ഒപ്പിട്ട നിവേദനം  നല്‍കാനും തീരുമാനിച്ചിരുന്നു.

Comments (0)
Add Comment