രാജ്യം 70 വർഷം കൊണ്ട് വികസിപ്പിച്ച പദ്ധതികള്‍ മോദി സർക്കാർ ഇഷ്ടക്കാർക്ക് വില്‍ക്കുന്നു ; ജനങ്ങളുടെ ഭാവി തീറെഴുതുന്നു : രാഹുല്‍ ഗാന്ധി

 

ന്യൂഡല്‍ഹി : ദേശീയ ധനസമ്പാദന പദ്ധതി (എൻഎംപി) സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. തന്‍റെ സുഹൃത്തുക്കളെ സഹായിക്കാന്‍ മോദി സർക്കാർ എല്ലാം വില്‍ക്കുന്നു. രാജ്യത്ത് 70 വർഷം കൊണ്ട് വികസിപ്പിച്ച  റോഡുകള്‍ റെയിൽവേ, വൈദ്യുതി മേഖല, പെട്രോളിയം പൈപ്പ്ലൈൻ, ടെലികോം, വെയർഹൗസിംഗ്, ഖനനം, വിമാനത്താവളം, തുറമുഖം, സ്റ്റേഡിയം എന്നിവയക്കൊപ്പം ജനങ്ങളുടെ ഭാവിയും കേന്ദ്രം  മൂന്ന്-നാല് ആളുകൾക്ക്  വില്‍ക്കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

മോദി സർക്കാർ ഇതുവരെ പൊതുസ്വത്തായിരുന്ന 400 സ്റ്റേഷനുകൾ, 150 ട്രെയിനുകൾ, വൈദ്യുതി വിതരണ  ശൃംഖല, പെട്രോളിയം ശൃംഖല, സർക്കാർ ഗോഡൗണുകൾ, 25 വിമാനത്താവളങ്ങൾ, 160 കൽക്കരി ഖനികൾ എന്നിവ വിറ്റഴിച്ചുവെന്ന് അദ്ദേഹം കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് ചൂണ്ടിക്കാട്ടി.

കോൺഗ്രസ് സ്വകാര്യവൽക്കരണത്തിന് എതിരല്ല എന്നാല്‍, കോൺഗ്രസ് സർക്കാരിന്‍റെ സ്വകാര്യവൽക്കരണം
യുക്തിസഹമായിരുന്നു. നഷ്ടത്തിലായിരുന്ന കമ്പനികള്‍ മാത്രമാണ് അന്ന് സ്വകാര്യവല്‍കരിച്ചിരുന്നത് . പക്ഷേ ഇപ്പോള്‍ റെയില്‍വേ പോലുള്ള പ്രധാന വകുപ്പുകള്‍ വിറ്റ് കുത്തക സൃഷ്ടിക്കാൻ സ്വകാര്യവൽക്കരണമാണ് മോദി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Comments (0)
Add Comment