രാഹുല്‍ തരംഗത്തില്‍ കേരളം; സി.പി.എം-ബി.ജെ.പി ക്യാമ്പുകള്‍ പരാജയഭീതിയില്‍

Jaihind Webdesk
Saturday, March 23, 2019

Rahul-Gandhi

വയനാട് മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ 20 സീറ്റിലും യു.ഡി.എഫ് തരംഗം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പം ദക്ഷിണേന്ത്യയിലും കോൺ്രഗസിന്‍റെ വിജയമുറപ്പിച്ച് മോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കുന്നതിന്‍റെ ഭാഗമായാണ് കോൺഗ്രസ് ഇത്തരമൊരു നിർണായക നീക്കത്തിലേക്ക് എത്തിച്ചേർന്നിട്ടുള്ളതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിച്ചതോടെ സംസ്ഥാനത്തെ യു.ഡി.എഫ് പ്രവർത്തകർ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 20 സീറ്റിലും വിജയമുറപ്പിച്ച് നരേന്ദ്രമോദിയെ ഭരണത്തിൽ നിന്നും തൂത്തെറിയാനുള്ള രാഷ്ട്രീയ നീക്കത്തിന്‍റെ ഭാഗമാണ് ഇതെന്ന് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വ വാർത്ത പുറത്തു വന്നതോടെ ബി.ജെ.പി – സി.പി.എം ക്യാമ്പുകൾ പരാജയഭീതിയിലാണ്.

ഉത്തർ പ്രദേശിലെ അമേത്തിക്കൊപ്പം വയനാട്ടിലും രാഹുൽ സ്ഥാനാർത്ഥിയായി എത്തിയാൽ ഉത്തര – ദക്ഷിണ ഭാരതത്തിൽ മുഴുവനിടത്തും രാഹുലിന്‍റെയും കോൺഗ്രസിന്‍റെയും പ്രഭാവം നിറഞ്ഞു നിൽക്കും. ഇത്തവണ ഉത്തരേന്ത്യയിൽ പരാജയഭീതിയിലായ ബി.ജെ.പി ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ദക്ഷിണേന്ത്യയിലേക്കുള്ള രാഹുലിന്‍റെ വരവോടെ ബി.ജെ.പിയുടെ ജയസാധ്യതയും അസ്ഥാനത്തായി. ആദിവാസികൾ അടക്കമുള്ള ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന വയനാട് തന്നെ രാഹുൽ ദക്ഷിണേന്ത്യയിൽ തന്‍റെ മത്സരത്തിനായി തിരഞ്ഞെടുത്തുക്കുന്നുവെന്ന നീക്കത്തിനും ഏറെ പ്രാധാന്യം കൽപ്പിക്കപ്പെടുന്നു.

ഥാനാർത്ഥി നിർണ്ണയ ചർച്ചകളുടെ ആദ്യഘട്ടത്തിൽ തന്നെ കെ.പി.സി.സി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വെച്ചിരുന്നുവെന്നാണ് മുതിർന്ന യു.ഡി.എഫ് നേതാക്കളെല്ലാം പ്രതികരിച്ചിട്ടുള്ളത്. തുടർന്ന് എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് വയനാട്ടിലെ രാഹുലിന്‍റെ സ്ഥാനാർത്ഥിത്വത്തിലേക്ക് പാർട്ടി എത്തിച്ചേർന്നിട്ടുള്ളത്. രാഹുൽ മത്സരിക്കാനെത്തിയാൽ സി.പി.എം ബി.ജെ.പി സ്ഥാനാർത്ഥികൾ എല്ലാവരും തന്നെ പരാജയം രുചിക്കേണ്ടി വരുമെന്നതും വസ്തുതയാണ്.

https://www.youtube.com/watch?v=Q6kGrfuXrsQ