വഖഫ് നിയമ ഭേദഗതി ബില്‍ ; ജെപിസിയില്‍ നല്ല ചര്‍ച്ചകള്‍ നടന്ന് ബില്ല് കുറ്റമറ്റതായി മാറിയാല്‍ പാര്‍ലമെന്റില്‍ അംഗീകാരം ലഭിക്കും ; കെ സി വേണുഗോപാല്‍ എംപി

Monday, November 25, 2024


ഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ലിന്മേലുള്ള ആശങ്കകള്‍ പരിഹരിച്ച് കുറ്റമറ്റ ബില്ലായി കൊണ്ടുവന്നാല്‍ പിന്തുണയ്ക്കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ് സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. എന്നാല്‍ ജെപിസിയില്‍ നല്ല ചര്‍ച്ചകള്‍ നടന്നിട്ടില്ല. ജെപിസിയില്‍ നല്ല ചര്‍ച്ചകള്‍ നടന്ന് ബില്ല് കുറ്റമറ്റതായി മാറിയാലേ പാര്‍ലമെന്റില്‍ അംഗീകാരം ലഭിക്കൂവെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു.

മുനമ്പം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കേണ്ടതാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സിപിഐഎമ്മിന്റെ ദേശീയ നേതൃത്വത്തിന് ഇപ്പോള്‍ എന്ത് റോള്‍ ഉണ്ടെന്ന് അറിയില്ല. ബിജെപിയെ സഹായിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുടെ തോല്‍വി സിപിഐഎം ചര്‍ച്ചയാക്കുന്നില്ല. ബിജെപിയുടെ ന്യായീകരണം അതെപടി സിപിഐഎം പറയുന്നു. വര്‍ഗീയതയെ തങ്ങള്‍ പ്രോത്സാഹിപ്പിക്കാറില്ല ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും തങ്ങള്‍ എതിര്‍ക്കുന്നുവെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

ബിജെപിക്കെതിരെ ഒരു വിമര്‍ശനവും സിപിഐഎം നടത്തിയിട്ടില്ല. ഇത് ബിജെപി സിപിഐഎം ഡീലിന്റെ ഭാഗമാണെന്ന് കെസി വേണുഗോപല്‍ കുറ്റപ്പെടുത്തി.