ശബരിമല വിവാദ പരാമര്‍ശം; രാഹുല്‍ ഈശ്വറിന് ജാമ്യം

Jaihind Webdesk
Monday, October 29, 2018

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയതിന്‍റെ പേരിൽ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്ത അയ്യപ്പ ധർമ്മസേന സംസ്ഥാന പ്രസിഡന്‍റ് രാഹുൽ ഈശ്വറിന് കോടതി ജാമ്യം അനുവദിച്ചു.

എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുക, എല്ലാ ചൊവ്വാഴ്ച്ചകളിലും സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥരുടെ മുിൽ ഹാജരാകുക തുടങ്ങിയവയാണ് കോടതി മുന്നോട്ടുവെച്ച ജാമ്യ ഉപാധികൾ.